Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുപ്പത്തിയഞ്ചാമത് ദോഹ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലെ ഐ.പി.എച് സ്റ്റാള്‍ ശ്രദ്ധേയമാകുന്നു

ഐ.പി.എച് ബുക്ക് സ്റ്റാളിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഖത്തറി കോളമിസ്റ്റായ ജാസിം അല്‍ ഖുവൈതിര്‍ വ്യാഴാഴ്ച വൈകീട്ട് നിര്‍വഹിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് (സി ഐ സി ) ഖത്തര്‍ പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ജലീല്‍ , കേന്ദ്ര സമിതിയംഗങ്ങളായ ടി കെ ഖാസിം , നൗഫല്‍ പാലേരി , സുഹൈല്‍ ശാന്തപുരം, മുഹമ്മദലി , കെ വി നൂറുദ്ധീന്‍ , അബ്ദുല്‍ജലീല്‍ ചടങ്ങില്‍ സംബദ്ധിച്ചു.

തുടര്‍ന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍ താനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ ലെ H514 സ്റ്റാളിലാണ് നൂറുകണക്കിന് തലക്കെട്ടുകളിലായി വൈവിധ്യമാര്‍ന്ന പുസ്തക ശേഖരങ്ങളോടെ ഐ.പി.എച് പ്രവര്‍ത്തിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി , സാമൂഹ്യം , സംസ്‌കാരം , ഇസ്ലാം , ബാലസാഹിത്യം , വിദ്യഭ്യാസം , കരിയര്‍ തുടങ്ങി വിവിധ തലക്കെട്ടുകളില്‍ പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്

പുസ്തകങ്ങളെയും വായനയെയും സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളെയും ബുക്ക് ഫെയറിലേക്കും ഐ.പി.എച് സ്റ്റാള്‍ സന്ദര്‍ശിക്കാനും സംഘാടകര്‍ ഹൃദയം നിറഞ്ഞ സ്വാഗതം അറിയിച്ചു.

Back to top button