Local News

പ്രവാസിയുടെ ഹൃദയ മിടിപ്പായി കാസ്രോഡ് ടു ഖത്തര്‍


അമാനുല്ല വടക്കാങ്ങര
ഷാഹിദ് പുത്തനത്താണി അണിയിച്ചൊരുക്കിയ കാസ്രോഡ് ടു ഖത്തര്‍ ഖത്തറിലും നാട്ടിലും തരംഗം സൃഷ്ടിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ വേവും നോവും തന്മയത്തത്തോടെ പകര്‍ത്തിയ ചിത്രം ശ്രദ്ധേയമായ പല വികാരങ്ങളും ചര്‍ച്ചക്ക് വെക്കുന്നു.
പ്രവാസ ജീവിതത്തിന്റെ പരിമിതികളില്‍ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും മനോഹരമായ ഭൂമിക പണിയുന്ന ഒരു പറ്റം സുഹൃത്തുക്കള്‍ ഒരു ഭാഗത്തും പലിശയടക്കമുള്ള ചൂഷണങ്ങളിലൂടെ ജീവിതം നരകതുല്യമാക്കുന്നവര്‍ മറ്റൊരു ഭാഗത്തും നില്‍ക്കുമ്പോള്‍ പ്രവാസി സമൂഹത്തിന് ശക്തമായ പാഠങ്ങളാണ് ചിത്രം പകര്‍ന്നുനല്‍കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചിത്രം കോമഡികളും ഗൗരവമുള്ള കാര്യങ്ങളും കുടുംബജീവിതത്തിന്റെ വിവിധ വശങ്ങളുമൊക്കെ ചിത്രീകരിച്ച് അവസാനിക്കുമ്പോള്‍ ഏവരുടേയും കണ്ണുനനയുമെന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.