Local News

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ചര്‍ച്ചയും എഴുത്തുകാരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.
ദീര്‍ഘകാല പ്രവാസിയായ എസ്.എച്ച്.എ മജീദ് രചിച്ച, 26 ലധികം രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും ചരിത്രവസ്തുതകളും ഉള്‍ക്കൊള്ളുന്ന പുസ്തകം ‘സ്വപ്നവഴികളിലെ രത്നപാദുകങ്ങള്‍’ ലോകകേരളസഭാ അംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും, ടിജോമോന്‍ തോമസിന്റ പ്രഥമ നോവല്‍ ‘ശബ്ദസാക്ഷി’ അല്‍ മുഫ്ത റെന്റ് എ കാര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സിയാദ് ഉസ്മാനും പ്രകാശനം ചെയ്തു.ഖിയാഫ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ എഴുത്തുകാരില്‍ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി.

പ്രസിഡന്റ് ഡോ. സാബു കെ.സി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം നാട്ടില്‍ നിന്നെത്തിയ എഴുത്തുകാരന്‍ ആബിദ് പള്ളിപ്പുറം ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വൈസ് പ്രസിഡന്റ് മജീദ് പുതുപ്പറമ്പ്, എക്‌സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാട്ടുമ്മല്‍ എന്നിവര്‍ പുസ്തകാവതരണം നടത്തി.

ഷൈജു ധമനി, നസീര്‍ പാനൂര്‍, പ്രവീണ്‍ രവീന്ദ്രന്‍പിള്ള, ഡെന്‍സില്‍ ഷിബു, രജീഷ് കായക്കല്‍, ഹുമൈറ അബ്ദുല്‍ വാഹിദ് എന്നിവര്‍ വായനാനുഭവം പങ്കുവെച്ച് സംസാരിച്ചു. തുടര്‍ന്നു നടന്ന മുഖാമുഖ സെഷനില്‍ എസ്. എച്ച്. എ മജീദ്, ടിജോമോന്‍ തോമസ് എന്നിവര്‍ സദസ്സുമായി സംവദിച്ചു.

നജിത പുന്നയൂര്‍ക്കുളം മോഡറേറ്ററായ പരിപാടിയില്‍ ഷമിന ഹിഷാം നന്ദി പറഞ്ഞു. ‘ശബ്ദസാക്ഷി’ നോവലിന്റെ രണ്ടാംഭാഗം കവര്‍ റിലീസും ചടങ്ങില്‍ നടന്നു.

അന്‍സാര്‍ അരിമ്പ്ര, ഷംല ജഹ്ഫര്‍, സുരേഷ് കൂവാട്ട്, ഷംന ആസ്മി, മുരളി വാളൂരാന്‍, ജാബിര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.