Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മേളവിസ്മയമൊരുക്കി ടാക് ഖത്തര്‍ മേളപ്രപഞ്ചം 2026 സീസണ്‍ 2 ഖത്തറില്‍ മിനി പൂരമായി മാറി

ദോഹ. കേരളത്തിന്റെ തനതായ വാദ്യകലയുടെ മഹിമ ഉയര്‍ത്തിക്കാട്ടിയ, ടാക് ഖത്തര്‍ ”മേളപ്രപഞ്ചം 2026 സീസണ്‍ 2”, 2026 ജൂണ്‍ 26-ന് ഭവന്‍സ് പബ്ലിക് സ്‌കൂള്‍ സെമിനാര്‍ ഹാളില്‍ മേളപ്പെരുമയോടെ അരങ്ങേറി.

ഭവന്‍സ് സ്‌കൂള്‍ ഹാളിലെ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍, കഴിഞ്ഞ ഒരു വര്‍ഷക്കാലം ചെണ്ട അഭ്യസിച്ച പുതിയ വിദ്യാര്‍ത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തോടൊപ്പം കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കഴിഞ്ഞ ബാച്ചിന്റെ പതികാലം പ്രകടനവും ചേര്‍ന്നത് സായാഹ്നം അതിമനോഹരമാക്കി. അവരുടെ അച്ചടക്കവും ഊര്‍ജസ്വലതയും കലാപാടവവും ചേരുന്ന അവതരണം ചെണ്ടമേള ആസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. പരിപാടിയുടെ സമാപനമായി കനല്‍ ഖത്തര്‍ ടീമും ടാക് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ച കലാശക്കൊട്ട് സദസ്സിനെ ആവേശഭരിതമാക്കി.

ടാക് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ പി. മൊഹ്‌സിന്‍ അധ്യക്ഷത വഹിച്ച ഔദ്യോകിക പരിപാടി ഭവന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശാന്തി വി. എസ്. ഉദ്ഘാടനം ചെയ്തു. പുതുതലമുറക്കായി തനത് കലാരൂപങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടാക് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു.

ചടങ്ങില്‍ ടിജെഎസ് വി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ആശംസാപ്രസംഗം നടത്തി. മികവുറ്റ രീതിയില്‍ പരിശീലനം നല്‍കുന്ന അധ്യാപകരെയും ആത്മാര്‍ത്ഥതയോടെ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെയും അദ്ദേഹം പ്രശംസിച്ചു.

ടാക് ഡയറക്ടര്‍ സി. ജയാനന്ദന്‍ സ്വാഗതവും ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button