Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുടങ്ങിയ പ്രവാസി പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണം: സംസ്‌കൃതി ഖത്തർ

ദോഹ : കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവാസി പെന്‍ഷന്‍ വിതരണം കഴിഞ്ഞ മൂന്ന് മാസമായി പൂര്‍ണ്ണമായും മുടങ്ങിയിരിക്കുന്നതില്‍ സംസ്‌കൃതി ഖത്തര്‍ കടുത്ത പ്രതിഷേധം അറിയിച്ചു.

ജീവിതത്തിന്റെ നല്ലൊരു സമയവും മരുഭൂമിയിലെ കഠിന സാഹചര്യങ്ങളില്‍ പണിയെടുത്തു കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുകയും, വര്‍ഷങ്ങളോളം തങ്ങളുടെ അദ്ധ്വാനത്തില്‍ നിന്നും കൃത്യമായി വിഹിതം അടച്ച് ഈ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളാവുകയും ചെയ്ത പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന തികച്ചും പ്രതിഷേധാര്‍ഹമാണ്.

വാര്‍ദ്ധക്യകാലത്ത് നിത്യനിദാന ചെലവുകള്‍ക്കും ചികിത്സയ്ക്കും മരുന്നിനുമായി ഈ ചെറിയ പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ തുക മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ്. അര്‍ഹതപ്പെട്ട ആനുകൂല്യം കൃത്യസമയത്ത് നല്‍കാതെ മാസങ്ങളോളം വൈകിക്കുന്നത് ഇത്തരം ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെത്തന്നെ പൂര്‍ണ്ണമായി തകര്‍ക്കുന്ന നടപടിയായതിനാല്‍, കഴിഞ്ഞ മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അടിയന്തരമായി തീര്‍പ്പാക്കാനും,
പുതിയ പെന്‍ഷന്‍ അപേക്ഷകള്‍ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനും,
എല്ലാ മാസവും നിശ്ചിത തീയതിക്കുള്ളില്‍ പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സ്ഥിരമായ സംവിധാനം രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാരും പ്രവാസി ക്ഷേമനിധി ബോര്‍ഡും യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Articles

Back to top button