Local News
അശ് ഗാലിന്റെ ഫ്യൂച്ചര്‍ എഞ്ചിനീയറിംഗ് പ്രോഗ്രാം സമാപിച്ചു

ഖത്തര്‍ സയന്റിഫിക് ക്ലബ്ബുമായി സഹകരിച്ച് പൊതുമരാമത്ത് അതോറിറ്റി ”അഷ്ഗല്‍”, 40 സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ”ഫ്യൂച്ചര്‍ എഞ്ചിനീയര്‍” പ്രോഗ്രാമിന്റെ അഞ്ചാം പതിപ്പ് സമാപിച്ചു. വിദ്യാഭ്യാസ യാത്രയില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങളും പ്രായോഗിക വര്‍ക്ക്ഷോപ്പുകളും സംയോജിപ്പിച്ച്, പങ്കെടുക്കുന്നവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും എഞ്ചിനീയറിംഗ് ഭാവിയിലേക്ക് അവരെ സജ്ജമാക്കുന്നതിനും സഹായകമായ പദ്ധതിയായിരുന്നു ഇത്.
പ്രോഗ്രാമിലുടനീളം അവര്‍ നേടിയ അറിവും കഴിവുകളും പ്രതിഫലിപ്പിച്ചുകൊണ്ട്, പങ്കെടുക്കുന്നവര്‍ വികസിപ്പിച്ചെടുത്ത എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ ഒരു പ്രത്യേക ജഡ്ജിംഗ് പാനലിന് മുന്നില്‍ അവതരിപ്പിച്ചതോടെയാണ് യാത്ര അവസാനിച്ചത്.
