Local News

2025 ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചത് പന്ത്രണ്ടര ലക്ഷത്തിലധികം പേര്‍

2018 ല്‍ ലൈബ്രറി ഔദ്യോഗികമായി തുറന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 70,000 ഖത്തര്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണ രേഖകളുടെ പുതിയ ഡാറ്റാബേസ് ഉള്‍പ്പെടെ അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ ലൈബ്രറിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയാണ്