Local News
വ്യാപാര സ്ഥാപനങ്ങളെ പര്‍പ്പിള്‍ സാറ്റര്‍ഡേ 2026 സംരംഭത്തില്‍ ചേരാനാഹ്വാനം ചെയ്ത് അധികൃതര്‍

ഖത്തറില്‍ രണ്ടാമത് പര്‍പ്പിള്‍ സാറ്റര്‍ഡേ 2026 സംരംഭത്തില്‍ ചേരാനാഹ്വാനം ചെയ്ത് അധികൃതര്‍. മിനിസ്ട്രി ഓഫ് സോഷ്യല്‍ ഡവലപ്‌മെന്റ് ആന്റ് ഫാമിലി, വിസിറ്റ് ഖത്തര്‍ , വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
ഭിന്ന ശേഷിക്കാര്‍ക്ക് കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും ആക്സസ് ചെയ്യാവുന്നതുമായ ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഈ ഉദ്യമത്തിന്റെ ഭാഗമാകാനാഗ്രഹിക്കുന്നവര്‍ക്ക് മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സേവനങ്ങള്‍ വഴി ് രജിസ്റ്റര്‍ ചെയ്യാം.