ഗ്രാന്‍ഡ് മാള്‍ അവതരിപ്പിക്കുന്ന ‘മെയിഡ് ഇന്‍ ഇന്ത്യ’ ക്യാമ്പയിന് ഖത്തറില്‍ തുടക്കമായി

ഖത്തറിലെ ഗ്രാന്‍ഡ് മാള്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന ‘മെയിഡ് ഇന്‍ ഇന്ത്യ’ ക്യാമ്പയിന് തുടക്കമായി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, പാരമ്പര്യം, ആഗോള സ്വീകാര്യത എന്നിവ ആഘോഷിക്കുന്നതിനോടൊപ്പം, ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിപുലമായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും മികച്ച വിലയില്‍ വാങ്ങാനും അവസരമൊരുക്കുന്നതാണ് ക്യാമ്പയിന്‍.
ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍,
പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം, ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജനറല്‍ മാനേജര്‍ അജിത് കുമാര്‍, സിഇഒ നിതില്‍, സിഒഒ ഹരീഷ്, സീനിയര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, സ്റ്റേഷനറി, മറ്റ് വിവിധ നോണ്‍-ഫുഡ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഒരിടത്ത് പരിചയപ്പെടാനും മികച്ച ഓഫറുകളില്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഓഗസ്റ്റ് 13 മുതല്‍ 16 വരെ ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് മാള്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്ലെറ്റുകളിലും ‘മെയിഡ് ഇന്‍ ഇന്ത്യ’ക്യാമ്പയിന്‍ നടക്കും.
