Local News

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി സഫാരി


അമാനുല്ല വടക്കാങ്ങര
മലയാളികളുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖത്തറിലെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായ സഫാരി. ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും മികച്ച വിലക്കുറവില്‍ ലഭ്യമാക്കുവാനവസരമൊരുക്കിയതോടൊപ്പം അത്യാകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളും ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.