ഈ വർഷാവസാനത്തോടെ സ്വയം പ്രവർത്തിക്കുന്ന ഡെലിവറി റോബോട്ടുകളുമായി സ്‌നൂനൂ

ദോഹ: 2026 അവസാനത്തോടെയോ 2027ന്റെ തുടക്കത്തിലോ സ്വയം പ്രവർത്തിക്കുന്ന ഡെലിവറി റോബോട്ടുകളെ നിരത്തിലിറക്കാനുള്ള പദ്ധതിയുമായി പ്രമുഖ ഖത്തരി ഡെലിവറി ടെക് കമ്പനിയായ സ്‌നൂനൂ. നഗരങ്ങളിലെ ഡെലിവറി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
