ഇന്‍കാസ് നോര്‍ക്ക സര്‍വീസ് മെഗാ ക്യാമ്പ് അല്‍ഖോറില്‍ വെള്ളിയാഴ്ച

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് അംഗത്വം നേടുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഇന്‍കാസ് ഖത്തറിന്റെ നേതൃത്വത്തില്‍ അല്‍ഖോറില്‍ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നോര്‍ക്ക കാര്‍ഡ്, നോര്‍ക്ക കെയര്‍ പ്ലസ് ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
2026 സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അല്‍ഖോര്‍ സീഷോര്‍ ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്. സേവനങ്ങള്‍ക്കായി യാതൊരുവിധ സര്‍വീസ് ചാര്‍ജും ഈടാക്കുന്നതല്ലെന്ന് സംഘാടകര്‍ അറിയിച്ചു.
താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 3330 9332, 6006 2530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
