‘മുആവിന്‍’ പ്ലാറ്റ്ഫോമിന്റെ ആദ്യ ഘട്ടം ലോഞ്ച് ചെയ്ത് തൊഴില്‍ മന്ത്രാലയം

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായുള്ള ‘മുആവിന്‍’ പ്ലാറ്റ്ഫോം തൊഴിലുടമകളെയും റിക്രൂട്ട്മെന്റ് ഏജന്‍സികളെയും ഗാര്‍ഹിക തൊഴിലാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നു, റിക്രൂട്ട്മെന്റും തൊഴില്‍ പ്രക്രിയയും പ്രാരംഭ അപേക്ഷ മുതല്‍ ജോലി ഏറ്റെടുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പ്ളാറ്റ് ഫോം കൈകാര്യം ചെയ്യും.
വിപുലമായ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടപടികള്‍ സുഗമമാക്കാനും, എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും, ചൂഷണം തടയാനും, സേവന നിലവാരം ഉയര്‍ത്താനുമാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.
തൊഴില്‍ മന്ത്രാലയവും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണിത്.
