മുപ്പത്തി മൂന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം

യാത്രാ-വിനോദസഞ്ചാര മേഖലയിലെ പ്രമുഖ ആഗോള പ്രദര്‍ശനങ്ങളിലൊന്നായ മുപ്പത്തി മൂന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. സെപ്റ്റംബര്‍ 17 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മേഖലയിലെ യുദ്ധം ടൂറിസം മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തില്‍ വെല്ലുവിളികളെ അതിജീവിക്കാനുള്ള ആലോചനകളാകും ഏറെ ശ്രദ്ധ നേടുക
