സമ്മര്‍ റീഡിംഗ് ചാലഞ്ചില്‍ ഇശാന് ഖാന് സമ്മാനം

ജൂലൈ 1 മുതല്‍ ആഗസ്ത് 15 വരെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയും കുതുബീ പ്ളാറ്റ് ഫോമും സംയുക്തമായി സംഘടിപ്പിച്ച സമ്മര്‍ റീഡിംഗ് ചാലഞ്ചില്‍ 649 പുസ്തകങ്ങള്‍ വായിക്കുകയും വായനയുമായി ബന്ധപ്പെട്ട നിരവധി ആക്ടിവിറ്റികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്താണ് മലയാളി ബാലന് ഇശാന് ഖാന് സമ്മാനം നേടിയത്.
മൊത്തം 9 ജേതാക്കളിലെ ഏക മലയാളിയായ ഇശാന് ഖാന് സ്കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് .
