ശ്വേത രഘുരാമന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 9 മണിക്ക് ചെന്നൈയില്‍

കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച ശ്വേത രഘുരാമന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 9 മണിക്ക് ചെന്നൈയില്‍ നടക്കും.
ഇന്ന് രാത്രി 7.30 നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും.
ശ്വേതയുടെ മരണവാര്‍ത്തയറിഞ്ഞ് മുന്‍ ഖത്തര്‍ പ്രവാസികളായിരുന്ന അച്ഛന്‍ രഘുരാമന്‍, അമ്മ നിര്‍മല, അനിയത്തി സ്വപ്‌ന എന്നിവരടങ്ങുന്ന കുടുംബം ഇന്നലെ തന്നെ ദോഹയിലെത്തിയിരുന്നു. അവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഇന്ന് ഉച്ച കഴിഞ്ഞ് ടോസ്റ്റ്മാസ്‌റ്റേര്‍സ് കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രിയ സഹപ്രവര്‍ത്തകക്ക് അന്ത്യ യാത്രാമൊഴി നല്‍കിയത് ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിച്ചത്.
ശ്വേതയുടെ ഏക അനിയത്തി സ്വപ്‌നയുടെ വൈകാരിക ഇടപെടലുകള്‍ ഹൃദയത്തില്‍ തട്ടുന്നതായിരുന്നുവെന്ന് ടോസ്റ്റ്മാസ്‌റ്റേര്‍സ് ലീഡറും മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറലുമായ മശ് ഹൂദ് തിരുത്തിയാട് ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
