Local News

മീഡിയ പ്‌ളസിന്റെ വേള്‍ഡ് ഹാര്‍ട്ട് ഡേ ബോധവല്‍ക്കരണ പരിപാടി ഇന്ന്


മീഡിയ പ്‌ളസിന്റെ വേള്‍ഡ് ഹാര്‍ട്ട് ഡേ ബോധവല്‍ക്കരണ പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് ഡി റിംഗ് റോഡിലെ അഡ്രസ്സ് ഗേറ്റ് വേ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നസീം സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ ഹെഡ് ഓഫ് കാര്‍ഡിയോ തെറാസിക് അനസ്‌തേഷ്യ ആന്റ് സിടി ഐസിയു ഡോ.റഷീദ് പട്ടത്ത് മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയുടെ മുന്നോടിയായി പ്രഷര്‍, ഷുഗര്‍ പരിശോധനകളും ഉണ്ടാകും.