2026 ല്‍ ഗതാഗതമന്ത്രാലയം ആരംഭിച്ചത് ഒമ്പത് പുതിയ ‘മെട്രോലിങ്ക് ഫീഡര്‍’ റൂട്ടുകള്‍

പൊതുഗതാഗത സംവിധാനത്തെ ആധുനികവല്‍ക്കരിക്കുന്നതിനും സേവനങ്ങളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, പൊതുഗതാഗത ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് ഗതാഗത മന്ത്രാലയം 2026ന്റെ തുടക്കം മുതല്‍ ഒമ്പത് പുതിയ ‘മെട്രോലിങ്ക് ഫീഡര്‍’ റൂട്ടുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ആകെ മെട്രോലിങ്ക് ഫീഡര്‍ റൂട്ടുകളുടെ എണ്ണം 76 ആയി ഉയര്‍ന്നു.
M102, M103, M119, M154, M304, M305, M307, M308, M318 എന്നിങ്ങനെ പുതിയ ഒമ്പത് റൂട്ടുകളാണ് ഈ വര്‍ഷമാരംഭിച്ചത്. മെട്രോ സ്റ്റേഷനുകളെയും പരിസര പ്രദേശങ്ങളെയും തമ്മില്‍ കൂടുതല്‍ മികച്ച രീതിയില്‍ ബന്ധിപ്പിക്കുന്നതിലൂടെ, യാത്രക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ഇവ സഹായിക്കുന്നു. ലുസൈല്‍ QNB, അല്‍ സുദാന്‍, സ്പോര്‍ട്സ് സിറ്റി, അല്‍ വാബ് ഝഘങ, അല്‍ ഖസ്സാര്‍, മുഷൈരിബ് എന്നീ മെട്രോ സ്റ്റേഷനുകളെ ഈ റൂട്ടുകള്‍ ബന്ധിപ്പിക്കുന്നു.
