Breaking News

എട്ടാമത് വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് നാളെയും മറ്റന്നാളും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍


അമാനുല്ല വടക്കാങ്ങര

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായ തന്ത്രപരമായ പങ്കാളിത്തത്തോടെ ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന എട്ടാമത് വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് നാളെയും മറ്റന്നാളും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ദ ന്യൂ ഹെല്‍ത്ത് സ്പാന്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

വാര്‍ദ്ധക്യ ശാസ്ത്രത്തെയും ആദ്യകാല ജീവിത പ്രതിരോധത്തെയും ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന നയങ്ങളുമായി വിന്യസിക്കുക, ഉയര്‍ന്ന ചെലവുള്ള സെല്‍, ജീന്‍ ചികിത്സകള്‍ക്കായി സുസ്ഥിര പേയ്മെന്റ് മോഡലുകളും ക്ലിനിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറും പര്യവേക്ഷണം ചെയ്യുക, പതിവ് ക്ലിനിക്കല്‍ പരിചരണത്തില്‍ എ ഐ യുടെ സുരക്ഷിതവും വിശ്വസനീയവും ഫലപ്രദവുമായ സംയോജനം, പ്രത്യുല്‍പാദന വൈദ്യശാസ്ത്ര പുരോഗതി, വാണിജ്യവല്‍ക്കരണം, രോഗികളുടെ തീരുമാനമെടുക്കല്‍, നിയന്ത്രണം, സംഘര്‍ഷ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരെയും സൗകര്യങ്ങളെയും സംരക്ഷിക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളില്‍ പരിചരണം നിലനിര്‍ത്തുന്നതും ഉള്‍പ്പെടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ സുപ്രധാനമായ വിഷയങ്ങള്‍ രണ്ട് ദിവസത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യും.