Breaking News

പ്‌ളാസ്റ്റിക് ബാഗ് ഫ്രീ ഡേയുടെ ഭാഗമായി ഒരു ലക്ഷം പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്ത് അല്‍ മീറ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അന്താരാഷ്ട്ര പ്‌ളാസ്റ്റിക് ബാഗ് ഫ്രീ ഡേയുടെ ഭാഗമായി ഒരു ലക്ഷം പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്ത് ഖത്തറിലെ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി രംഗത്ത്.

പ്‌ളാസ്റ്റിഗ് ബാഗുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികവും ആരോഗ്യപരവുമായ വെല്ലുവിളികളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുവാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു