Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഇളവ്, വാക്സിന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് പ്രഖ്യാപിച്ചതോടെ, വാക്സിന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. പല കേന്ദ്രങ്ങളിലും ജനങ്ങള്‍ തടിച്ചുകൂട്ടിയത് സുരക്ഷ പ്രശ്നങ്ങളുണ്ടാക്കി.

ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പുരോഗമിക്കുകയാണ്. എല്ലാ കേന്ദ്രങ്ങളിലും മുന്‍ കൂട്ടി അപ്പോയന്റ്‌മെന്റെടുക്കുന്നവര്‍ക്കാണ് വാക്സിനേഷന്‍ നല്‍കുന്നതെന്നും ഒരു കാരണവശാലും വാക് ഇന്‍ അനുവദിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം സുഗമവും കാര്യക്ഷമവുമായ സേവനം നല്‍കുന്നതില്‍ സഹകരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്സിനേഷന്‍ സെന്ററില്‍ അപ്പോയന്റ്മില്ലാതെ ജനം തടിച്ചുകൂട്ടിയത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വാക്സിന് യോഗ്യതയുള്ള ആളുകളെ അവരുടെ ഊഴം വരുമ്പോള്‍ അവരുടെ ഷെഡ്യൂള്‍ ചെയ്ത അപ്പോയന്റ്‌മെന്റിനെക്കുറിച്ച് ആരോഗ്യ അധികൃതര്‍ അറിയിക്കും. നിശ്ചിത അപ്പോയിന്റ്മെന്റ് ഇല്ലാതെ കേന്ദ്രം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കില്ല.

വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് വല്‍കി.

Related Articles

Back to top button