Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ഒളിമ്പിക് മിഷന് ദോഹയില്‍ ഉജ്ജ്വലമായ വരവേല്‍പ്

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ടോക്കിയോ ഒളിമ്പിക്‌സ് 2020 ല്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ദോഹയില്‍ തിരിച്ചെത്തിയ ഖത്തര്‍ ഒളിമ്പിക് മിഷന്‍ (അല്‍ അദാം) ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വലമായ വരവേല്‍പ് നല്‍കി. ഖത്തര്‍ അമീറിന്റെ പേഴ്‌സണ്‍ റെപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നേതൃത്വത്തിലാണ് ഒളിമ്പിക് മിഷന് വീരോചിതമായ വരവേല്‍പ് നല്‍കിയത്.

രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായി രാജ്യത്തിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ചരിത്രം രചിച്ച് ഖത്തര്‍ സംഘം തിരിച്ചെത്തിയത്.

ചരിത്ര വിജയം നേടിയ ഖത്തര്‍ ഒളിമ്പിക് മിഷനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പ്രത്യേകം അനുമോദിച്ചു.

Related Articles

Back to top button