Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ചരിത്രമുറങ്ങുന്ന തുര്‍ക്കിയിലേക്കൊരു വിനോദ യാത്രയുമായി ഏവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സ്

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : ചരിത്രമുറങ്ങുന്ന തുര്‍ക്കിയിലേക്കൊരു വിനോദ യാത്രയുമായി ഏവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സ്. ഖത്തറില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സവിശേഷമായ ടൂര്‍ പാക്കേജുകളിലൂടെ ശ്രദ്ധേയമായ ഏവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സ് ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പുതിയ ടൂര്‍ പാക്കേജാണ് ഡിസ്‌കവര്‍ തുര്‍ക്കി. സെപ്റ്റംബര്‍ 9 ന് ദോഹയില്‍ നിന്നും പുറപ്പെട്ട് സെപ്റ്റംബര്‍ 13 ന് ദോഹയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് വ്യാഴാഴ്ച ജോലി കഴിഞ്ഞ് പോകാമെന്നതും ഞായറാഴ്ച മാത്രം ലീവെടുത്താല്‍ മതിയെന്നതും ഈ ടൂറിന്റെ പ്രത്യേകതയാണ്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാവുന്ന രീതിയില്‍ ദോഹയില്‍ തിരിച്ചെത്തും.

ചരിത്ര സാംസ്‌കാരിക പാരമ്പര്യങ്ങളാല്‍ ധന്യമായ തൂര്‍ക്കിയിലൂടെയുള്ള മൂന്ന് ദിവസത്തെ ടൂര്‍ പാക്കേജ് വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയതാണ്. നഗരവും മലകളും പൈതൃകങ്ങളുമൊക്കെ അനുഗ്രഹിക്കുന്ന ഏഷ്യന്‍ യൂറോപ്യന്‍ സംസ്‌കാര സംഗമ ഭൂമിയായ തുര്‍ക്കിയിലെ കാബിള്‍ കാറും ക്രൂയിസ് ഡിന്നറുമെല്ലാം സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമാകും.

ഖത്തര്‍ എയര്‍വേയ്സ് ടിക്കറ്റ്, 4 സ്റ്റാര്‍ ഹോട്ടല്‍ താമസം, ഭക്ഷണം, എന്‍ട്രന്‍സ് ടിക്കറ്റുകള്‍, തിരിച്ചുവരുമ്പോഴുള്ള പി.സി.ആര്‍. പരിശോധന എന്നിവയടക്കം ഒരാള്‍ക്ക് 3999 റിയാലാണ് ചാര്‍ജ്. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്‍പര്യമുള്ളവര്‍ 55526275 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സീറ്റുകള്‍ ഉറപ്പുവരുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സപ്പില്‍ ബന്ധപ്പെടുക

https://wa.me/97455526275?text=turkeytour

https://wa.me/97470467553?text=turkeytour

Related Articles

Back to top button