Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം, 189 രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതിനിടയില്‍ ചികില്‍സയിലായിരുന്ന 61 കാരന്‍ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 603 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 27772 പരിശോധനകളില്‍ 63 യാത്രക്കാരും 126 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
210 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2275 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 79 ആയി. 2 പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 26 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button