Breaking News

ഖത്തറില്‍ ഇന്ന് 126 കോവിഡ് രോഗികള്‍, 187 രോഗമുക്തര്‍

അഫ്‌സല്‍ കിളയില്‍

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 25952 പരിശോധനകളില്‍ 38 യാത്രക്കാരും 88 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 126 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2033 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 67 ആയി. ഒരാളെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 20 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.