Breaking News

ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : പതിനെട്ട് മാസത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ മാര്‍ക്കറ്റില്‍ ഉണര്‍വ്വിന്റെ അലയൊലികള്‍ തീര്‍ത്ത് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. അന്താരാഷ്ട്് ബ്രാന്‍ഡുകളും വ്യാപാര സ്ഥാപനങ്ങളും 90 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന വ്യാപാര വിനോദ മേള ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായാണ് നടക്കുന്നത്.

സ്വദേശികളെയും വിദേശികളേയും ഒരു പോലെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മേളയാണ് ഷോപ്പ് ഖത്തര്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 10 മുതല്‍ 10 ഒക്ടോബര്‍ 10 വരെ നടക്കും. ഷോപ്പിംഗും വിനോദവും കോര്‍ത്തിണക്കിയ ആഘോഷ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണ് ഒരുക്കിയിട്ടുള്ളത്. ദോഹയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 15 കേന്ദ്രങ്ങളില്‍ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാമെന്നതാണ് ഷോപ്പ് ഖത്തറിന്റെ ഏറ്റവും വലിയ സവിശേഷത.