Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 101 കോവിഡ് രോഗികള്‍, 54 പേര്‍ക്ക് രോഗമുക്തി ഒരു മരണം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21999 പരിശോധനകളില്‍ 20 യാത്രക്കാര്‍ക്കടക്കം 101 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 81 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുള്ളതാണ് .

54 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1162 ആയി ഉയര്‍ന്നിട്ടുണ്ട്. ചികിത്സയിലായിരുന്ന 46കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 610 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 6 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 51 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൊത്തം 12 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുളളത്.

Related Articles

Back to top button