ഖത്തറില്‍ മൊത്തം കോവിഡ് രോഗികള്‍ 1713 ആയി , ആശുപത്രി അഡ്മിഷനുകളും കൂടി
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറില്‍ മൊത്തം കോവിഡ് രോഗികള്‍ 1713 ആയി , ആശുപത്രി അഡ്മിഷനുകളും കൂടി. അതീവ ജാഗതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18115 പരിശോധനകളില്‍ 26 യാത്രക്കാര്‍ക്കടക്കം 146 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 120 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
89 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1713 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 13 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 93 പേര്‍ ആശുപത്രിയിലും 12 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്