Breaking News

ദരിദ്ര രാജ്യങ്ങളിലെ വാക്സിനേഷന്‍ പദ്ധതിക്ക് 10 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്തെ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ തുല്യവും സുസ്ഥിരവുമായ രീതിയില്‍ വാക്സിന്‍ വിതരണം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് രംഗത്ത്.

വാക്‌സിന്‍ കൂട്ടായ്മയായ ഗവിയുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഈ പദ്ധതിക്കായി 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കി.

ദരിദ്ര രാജ്യങ്ങളിലെ വാക്സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ളതാണ് ഗവിയുമായുള്ള കരാറെന്നും വാക്സിന്‍ അലയന്‍സുമായി കൈകോര്‍ക്കുന്നതിലൂടെ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും ലഭിക്കാത്ത ദരിദ്ര രാജ്യങ്ങളിള്‍ വാക്‌സിനെത്തിക്കുവാനും പ്രതിരോധം നേടാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.