ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല. ഇന്ന് 157 കേസുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകള്‍ 150 ന് മീതെയാണ് . ഇന്ന് 157 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . ആശുപത്രി അഡ്മിഷനുകളും കൂടുന്നു. മൊത്തം കോവിഡ് രോഗികള്‍ 2045 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19482 പരിശോധനകളില്‍ 23 യാത്രക്കാര്‍ക്കടക്കം 157 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 134 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .
125 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2045 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 10 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പില്ല. നിലവില്‍ മൊത്തം 91 പേര് ആശുപത്രിയിലും 15 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്