Breaking News

ഖത്തറില്‍ ഒരു ലക്ഷത്തിലധികം കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ വിജയകരമായി മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. നിത്യവും അയ്യായിരത്തിലധികം പേരാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുന്നത്. മൊത്തം 105792  ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിയതായി പൊതുജനാരോഗ്യം അറിയിച്ചു.

കോവിഡ്-19 നെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ബൂസ്റ്റര്‍ ഡോസെടുത്ത് പ്രതിരോധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുത്ത് 6 മാസം പിന്നിട്ടവരെല്ലാം കാലതാമസം കൂടാതെ ബൂസ്റ്റര്‍ വാക്സിന്‍ എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഏറ്റവും പുതിയ ക്ലിനിക്കല്‍ പഠനങ്ങള്‍ കാണിക്കുന്നത് വാക്സിന്റെ ഡോസുകളില്‍ നിന്ന് നേടിയ പ്രതിരോധശേഷി രണ്ടാമത്തെ ഡോസ് കഴിച്ച് ആറ് മാസത്തിന് ശേഷം കുറയുമെന്നതിനാലാണ് ആറുമാസം മുമ്പ് രണ്ട് ഡോസുകള്‍ എടുത്ത എല്ലാവര്‍ക്കും ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ബുക്ക് ചെയ്യുവാന്‍ 40277077 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!