Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കാനാഹ്വാനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ അനുദിനം കോവിഡ് രോഗികള്‍ കൂടുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന ആഹ്വാനവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്
മാസ്‌ക് ധരിച്ചും വാക്‌സിനെടുത്തും സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചും കോവിഡിനെതിരെയുള്ള പോരാട്ടം തുടരണമെന്നാണ് മന്ത്രാലയം ആഹ്വാനം ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19834 പരിശോധനകളില്‍ 12 യാത്രക്കാരടക്കം 158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 146 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ഗൗരവമുള്ള കാര്യമാണ് .
113 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2255 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 71 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ ഒരാളെയാണ് പ്രവേശിപ്പിച്ചത്. മൊത്തം 11 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button