Breaking News

ഖത്തറില്‍ ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ 19് ഞായറാഴ്ച പൊതു അവധി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ 19 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു.ഖത്തര്‍ ദേശീയ ദിനം ഡിസംബര്‍ 18 ന് ശനിയാഴ്ച സമുചിതമായി ആഘോഷിക്കുമെന്നും അമീരി ദിവാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഫിഫ ലോക കപ്പ് ഫൈനല്‍ മല്‍സരങ്ങള്‍ക്കെത്തുന്ന അതിഥികളും കൂടി പങ്കെടുക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ആകര്‍ഷകവും പുതുമയുള്ളതുമായിരിക്കുമെന്ന് ദേശീയ ദിനാഘോഷ സമിതി അറിയിച്ചു.