Breaking News

ഖത്തറിന് ഇന്നും ആശ്വാസം, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്നും ആശ്വാസം, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ . കഴിഞ്ഞ കുറേ നാളുകള്‍ക്ക് ശേഷമാണ് ഇന്നലേയും ഇന്നും രോാഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23030 പരിശോധനകളില്‍ 26 യാത്രക്കാര്‍ക്കടക്കം 164 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 138 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

238 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസം നല്‍കുന്നതാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2356 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 7 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 68 പേര്‍ ആശുപത്രിയിലും 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്