Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലുസൈല്‍ ട്രാം സര്‍വീസുകളുടെ ആദ്യഘട്ടം 2022 ജനുവരി ഒന്നിന് ആരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈല്‍ ട്രാം സര്‍വീസുകളുടെ ആദ്യഘട്ടം 2022 ജനുവരി ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ ഓറഞ്ച് ലൈനിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം, മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനര്‍ജി സിറ്റി സൗത്ത് , ലെഗ്‌തൈഫിയ എന്നീ ആറ് സ്റ്റേഷനുകളുമാണ് പ്രവര്‍ത്തിക്കുക. ലെഗ്‌തൈഫിയ സ്റ്റേഷന്‍ ട്രാമും ദോഹ മെട്രോ സ്റ്റേഷനും കൂടിച്ചേര്‍ന്നതാണ്.

ലുസൈല്‍ ട്രാം ആഴ്ചയില്‍ ഏഴ് ദിവസവും അഞ്ച് മിനിറ്റ് ഇടവേളയില്‍ പ്രവര്‍ത്തിക്കും. സേവനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, പൊതുജനങ്ങള്‍ക്ക് ലുസൈല്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാനും ലെഗ്‌തൈഫിയ, ലുസൈല്‍ സ്റ്റേഷന്‍ വഴി മെട്രോ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാനും ട്രാം ഉപയോഗിക്കാനാകും.

Related Articles

Back to top button