Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറു കടന്നു, ഇന്നും ഒരു മരണം

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറു കടന്നു, ഇന്നും ഒരു മരണം . 108 യാത്രക്കാര്‍ക്ക് കോവിഡ് . രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 2923 ആയി . സ്ഥിതി ഏറെ ആശങ്കാജനകം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23583 പരിശോധനകളില്‍ 108 യാത്രക്കര്‍ക്കടക്കം 333 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 235 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

148 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2923 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 85 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 616 ആയി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 36 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 162 പേര്‍ ആശുപത്രിയിലും 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button