Archived Articles

ഖത്തറില്‍ ഇന്ന് മുതല്‍ അടുത്ത ആഴ്ച പകുതി വരെ അസ്ഥിരമായ കാലാവസ്ഥ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ അടുത്ത ആഴ്ച പകുതി വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയയിപ്പ് നല്‍കി. ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് പകല്‍ സമയത്തെ താപനില 17-26 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും രാത്രിയില്‍ 13-20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

കടല്‍ത്തീരത്ത്, ചില പ്രദേശങ്ങള്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാം. ചിലപ്പോള്‍ ദൃശ്യപരത കുറയുകയും ആലിപ്പഴം വീഴുകയും ചെയ്യും.

നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുണ്ട്.

അസ്ഥിരമായ കാലാവസ്ഥയുടെ കാലഘട്ടത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കാനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും എല്ലാ പൗരന്മാരോടും താമസക്കാരോടും വകുപ്പ് അഭ്യര്‍ത്ഥിച്ചു.