Archived Articles

അറബ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം നേടി ഖത്തറിന്റെ ഫാരിസ് ഇബ്രാഹീം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം നേടി ഖത്തറിന്റെ ഫാരിസ് ഇബ്രാഹീം തന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ പുതിയൊരു പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്തു. ഇന്നലെ ഇറാഖിലെ എര്‍ബിലില്‍ സമാപിച്ച അറബ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ‘സ്നൈപ്പര്‍, സ്നാച്ച്, ടോട്ടല്‍’ വിഭാഗങ്ങളിലെ 102 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണം നേടിയാണ് ഖത്തറി വെയ്റ്റ് ലിഫ്റ്ററും ഒളിമ്പിക് ചാമ്പ്യനുമായ ഫാരിസ് ഇബ്രാഹിം വെയ്റ്റ് ലിഫ്റ്റിംഗിുല്‍ പുതിയ നേട്ടം കൈവരിച്ചത്.


102 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗില്‍ സ്വര്‍ണം നേടാനുള്ള മത്സരത്തില്‍ മികച്ച കഴിവ് പുറത്തെടുത്ത ഫാരിസ് ഇബ്രാഹിം ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാല് അറബ് രാജ്യങ്ങളെ പിന്നിലാക്കി. 2020 ടോക്കിയോ ഒളിമ്പിക് ഗെയിംസിന്റെ സ്വര്‍ണ്ണ മെഡലും 2021 ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സ്വര്‍ണ്ണ മെഡലും നേടിയ ഖത്തരീ ചാമ്പ്യന്‍ 2021ലെ ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 394 കിലോഗ്രാം ഭാരമുയര്‍ത്തി വെള്ളി മെഡലും നേടിയിരുന്നു