Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ 27 സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് അശ്ഗാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 27 സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് അതോരിറ്റി (അശ് ഗാല്‍ ) അറിയിച്ചു. അധിക ക്‌ളാസു റൂമുകള്‍, നിലവിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, അഗ്‌നിശമന സംവിധാനങ്ങളുടെ നവീകരണം തുടങ്ങി സ്‌കൂളിന്റ പഠനാന്തരീക്ഷവും പരിസ്ഥിതിയും മെച്ചപ്പെടുത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

ഇതിനായി 70 ശതമാനവും പ്രാദേശികമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്നും സുസ്ഥിരവികസനവും പാരിസ്ഥിക സംരംക്ഷണവും പരിഗണിച്ചുകൊണ്ടുളള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അശ് ഗാല്‍ വ്യക്തമാക്കി.

ഖത്തറി സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുന്ന രീതിയിലാണ് സ്‌കൂളുകളുടെ രൂപകല്പന. കെട്ടിടങ്ങള്‍ക്ക് ഖത്തറി സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്നും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അശ് ഗാലിന് നിര്‍ബന്ധമുണ്ടായിരുന്നു.

Related Articles

Back to top button