Breaking News

ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെയെത്തി. കഴിഞ്ഞ ഒരു മാസത്തിലേറെയായി അഞ്ഞൂറിനു മുകളിലായിരുന്നു സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍. ഇന്ന് 486 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 20588 പരിശോധനയില്‍ 121 യാത്രക്കാര്‍ക്കടക്കം 607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1128 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 8977 ആയി. ഇന്ന് മൂന്നുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 83 പേര്‍ ആശുപത്രിയിലും 43 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്.