Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം 601 പേര്‍ക്ക് പോസിറ്റീവ്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം 601 പേര്‍ക്ക് പോസിറ്റീവ്. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 27310 പരിശോധനയില്‍ 73 യാത്രക്കാര്‍ക്കടക്കം 601 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരാണ്. 964 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 8190 ആയി കുറഞ്ഞു. ചികിത്സയിലായിരുന്ന 2 പേര്‍ മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 658 ആയി. 5 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാളെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ 54 പേര്‍ ആശുപത്രിയിലും 37 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്.

Related Articles

Back to top button