Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനം ആഴ്ചകള്‍ക്കകം

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനം ആഴ്ചകള്‍ക്കകം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

ആഗോളാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ലോക കപ്പിന്റെ പ്രചാരവും പ്രാധാന്യവും അടയാളപ്പെടുത്തുന്ന ഔദ്യോഗിക ഗാനം ലോക കപ്പിന് ശേഷവും ജനങ്ങളുടെ ചുണ്ടുകളില്‍ സജീവമാകും. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ ലോകപ്പിന് 9 മാസം മാത്രം ശേഷിക്കെ കായിക ലോകത്തെ വമ്പിച്ച ആവേശമാണ് നിലനില്‍ക്കുന്നത്. ഫിഫ 2022 ലോക കപ്പ്് ഖത്തറിന്റെ ആദ്യ ഘട്ട ടിക്കറ്റ്് ബുക്കിംഗിനുണ്ടായ വമ്പിച്ച പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.

ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനം ആഴ്ചകള്‍ക്കകം പുറത്തിറങ്ങുമെന്ന് ഫിഫ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെ പാരമ്പര്യവും സംസ്‌കാരവും കായിക മുന്നേറ്റവും പ്രതിഫലിപ്പിക്കുന്നതാകും ഔദ്യോഗിക ഗാനമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആയായിരിക്കും ഈ ഐതിഹാസികമായ ഗാനമാലപിക്കുകയെന്ന് വ്യക്തമല്ല.

ഫുട്‌ബോളും സംഗീതവും ആഗോള പ്രസക്തിയുള്ളവയാണ് . ഇവ തമ്മിലുള്ള വിശാലമായ സാംസ്‌കാരിക സമന്വയവും മാനവിക ഐക്യവും പ്രോല്‍സാഹിപ്പിക്കുന്നതാകും ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ്് ഖത്തറിന്റെ ഔദ്യോഗിക ഗാനം. സമാനതകളില്ലാത്ത വികാരങ്ങള്‍ സൃഷ്ടിക്കാനുളള സംഗീതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ലോകം ഏറ്റുപിടിക്കുന്ന ഒരു ഗാനമാണ് ഖത്തറില്‍ സാക്ഷാല്‍കൃതമാവുക.

ഫിഫ ലോക കപ്പിന്റെ എക്കാലത്തേയും മികച്ച ഔദ്യോഗിക ഗാനങ്ങളില്‍പ്പെട്ട ശാക്കിറയുടെ വക്ക വക്ക ഗാനം 2010 ലെ സൗത്ത് ആഫ്രിക്ക ലോക കപ്പിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞും ലോകം ആസ്വദിക്കുന്നുണ്ട്. വ്യത്യസ്തവും നൂതനവുമായ ഫിഫ 2022 ലോക കപ്പ്് ഖത്തറിന്റെ ഔദ്യോഗിക ഗാനം തലമുറകളേറ്റെടുക്കുന്നതാകും.

Related Articles

Back to top button