Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, 365 പേര്‍ക്ക് പോസിറ്റീവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, 365 പേര്‍ക്ക് പോസിറ്റീവ് .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20944 പരിശോധനകളില്‍ 61 യാത്രക്കര്‍ക്കടക്കം 365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 304 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 573 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5117 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 61, 70 പ്രായമുള്ള രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 664 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 2 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 36 പേര്‍ ആശുപത്രിയിലും 27 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button