Archived Articles

അമ്പതാമത് അമീര്‍ കപ്പ് ഫൈനല്‍ ഖലീഫ സ്റ്റേഡിയത്തില്‍

റഷാദ് മുബാറക്

ദോഹ. അന്‍പതാമത് അമീര്‍ കപ്പ് ഫൈനല്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച ഖലീഫ സ്റ്റേഡിയത്തില്‍ വച്ച് നടക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. നേരത്തെ ലുസൈല്‍ സ്റ്റേഡിയത്തില്‍വച്ച് ഈ ഫൈനല്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്തിമമായി ഖലീഫ സ്റ്റേഡിയത്തില്‍ വച്ച് നടക്കുമെന്ന തീരുമാനമാണ് വന്നിട്ടുള്ളത്.
ഖലീഫ സ്റ്റേഡിയം ഖത്തറിലെ പ്രധാനപ്പെട്ടതും നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളതുമാണ്. ഇതിനുമുമ്പ് പല പ്രധാന ടൂര്‍ണമെന്റുകളും നടന്ന ഒരു സ്റ്റേഡിയമാണ്. ഫിഫ വേള്‍ഡ് കപ്പിനായി ആദ്യമായി പുനര്‍വികസിപ്പിച്ച സ്റ്റേഡിയമാണ്.