Archived Articles

ഡോ. മോഹന്‍ തോമസിന് കെ.ബി.എഫിന്റെ ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റുമായ ഡോ. മോഹന്‍ തോമസിന് കെ.ബി.എഫിന്റെ ആദരം.

കഴിഞ്ഞ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയതിനാണ് വെസ്റ്റ് ഇന്‍ ഹോട്ടലില്‍ നടന്ന ബിസിനസ്സ് മീറ്റിന്റെ ഭാഗമായി ഡോ. മോഹന്‍ തോമസിനെ കെ.ബി.എഫ് ആദരിച്ചത്. ഇന്ത്യന്‍ അമ്പാസിഡര്‍ ഡോ. ദീപക് മിത്തലും കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ചേര്‍ന്ന് ഡോ. മോഹന്‍ തോമസിന് മെമെന്റോ സമ്മാനിച്ചു.