IM Special

ഖത്തറിന്റെ കായിക പുരോഗതി വിസ്മയിപ്പിക്കുന്നത് – മദന്‍ മിത്ര

ഖത്തറിന്റെ കായിക പുരോഗതി വിസ്മയിപ്പിക്കുന്നതാണെന്ന് പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ മദന്‍ മിത്ര അഭിപ്രായപ്പെട്ടു. കല്‍ക്കട്ട ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ ഖത്തറിന്റെ കായികകുതിപ്പും ലോകകപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ലോകത്തിനുതന്നെ മാതൃകയാണെന്നും ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലേക്ക് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജരംഗത്തും വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുമൊക്കെ ഖത്തറിന്റെ മാതൃക അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.

   

   
യു.ആര്‍.എഫ് സി.ഇ.ഒ സൗദീപ് ചാറ്റര്‍ജി, യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, യു.എന്‍ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് ഗോള്‍ അമ്പാസിഡര്‍ ഡോ. ജോണ്‍സണ്‍ വി. ഇഡിക്കുള, വിരലുകള്‍ക്കൊണ്ട് മാന്ത്രിക സംഗീതം സൃഷ്ടിക്കുന്ന രാജന്‍ തുടങ്ങിയവര്‍ ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന്റെ കോപ്പികള്‍ ഏറ്റുവാങ്ങി.