ഖത്തറില്‍ 11 വയസ്സുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു ഇന്ന് 398 കോവിഡ് കേസുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 11 വയസ്സുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു . ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 250 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10819 പരിശോധനകളില്‍ 27 യാത്രക്കാര്‍ക്കം 398 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
153 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6419 ആയി ഉയര്‍ന്നു.
546 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 54 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Comments are closed.