Archived Articles

ഐഎംസിസി ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഐഎംസിസി ജിസിസി കമ്മിറ്റിയുടെ ചെയര്‍മാനായി എഎം അബ്ദുല്ലക്കുട്ടി (സൗദി), ജനറല്‍ കണ്‍വീനറായി പിപി സുബൈര്‍ (ഖത്തര്‍), ട്രഷററായി മൊയ്തീന്‍കുട്ടി പുളിക്കല്‍ (ബഹറൈന്‍) എന്നിവരേയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാരായി ഷരീഫ് താമരശ്ശേരി (കുവൈത്ത്), റഷീദ് താനൂര്‍ (യുഎഇ), ജോയിന്റ് കണ്‍വീനര്‍മാരായി കാസിം മലമ്മല്‍ (ബഹറൈന്‍), ഹമീദ് മധൂര്‍ (കുവൈത്ത്), അക്സര്‍ മുഹമ്മദ് (ഖത്തര്‍), വിവിധ സബ് കമ്മറ്റികളുടെ കോര്‍ഡിനേറ്റര്‍മാരായി ഷരീഫ് കൊളവയല്‍ (മീഡിയ), മുഫീദ് കൂരിയാടന്‍ (വെല്‍ഫെയര്‍ വിങ്), നൗഫല്‍ നടുവട്ടം (ആര്‍ട്‌സ് വിംഗ്) എന്നിവരെ തെരെഞ്ഞെടുത്തു. സത്താര്‍ കുന്നില്‍ (കുവൈത്ത്), സയ്യിദ് ഷാഹുല്‍ ഹമീദ് മംഗലാപുരം (സൗദി) എന്നിവര്‍ രക്ഷാധികാരികളാണ്.

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ കുന്നില്‍ അധ്യക്ഷതവഹിച്ചു. റഫീഖ് അഴിയൂര്‍ നിലവിലെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍നിന്നായി യൂനുസ് മൂന്നിയൂര്‍, പിവി സിറാജ് വടകര, മജീദ് ചിത്താരി, സാദ് വടകര, എന്‍കെ ബഷീര്‍ കൊടുവള്ളി, നിസ്സാം തൃക്കരിപ്പൂര്‍, ഹാഷിഖ് മലപ്പുറം, മന്‍സൂര്‍ വണ്ടൂര്‍, നംഷീര്‍ ബടേരി, ഹാഷിം കോയ താനൂര്‍, നിസ്സാം പരുത്തിക്കുഴി, മന്‍സൂര്‍ കൊടുവള്ളി, അബൂബക്കര്‍ എആര്‍ നഗര്‍, നിസാര്‍ അഴിയൂര്‍, നൗഷാദ് മാരിയാട്, ഉമ്മര്‍ കുളിയാങ്കല്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

മൊയ്തീന്‍കുട്ടി പുളിക്കല്‍ സ്വാഗതവും പിപി സുബൈര്‍ നന്ദിയും പറഞ്ഞു.