റമദാനിലെ ഏറ്റവും പുണ്യമുള്ള ദിനരാത്രങ്ങള്‍ പ്രയോജനപ്പെടുത്തുക
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനിലെ ഏറ്റവും പുണ്യമുള്ള ദിനരാത്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അവസാന പത്തിലെ ആദ്യ വെളളിയാഴ്ചച ജുമുഅ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ ആവശ്യപ്പെട്ടു. റമദാന്‍ അവസാന പത്തിലെ ഓരോ ദിനരാത്രങ്ങളും ഏറെ പ്രധാനപ്പെട്ടവയാണ് . ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിനെ ഈ പത്തിലെ ഒറ്റയായ രാത്രികളില്‍ പ്രതീക്ഷിക്കണമെന്നും ഖതീബുമാര്‍ പറഞ്ഞു.
സ്രഷ്ടാവുമായി കൂടുതല്‍ അടുക്കുകയും പാപ മോചനം തേടി മനസും ശരീരവും ശുദ്ധീകരിക്കുന്ന ശരിയായ വിശ്വാസികളായി തീരുകയും ചെയ്യാനാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടതെന്ന് ഖതീബുമാര്‍ ഓര്‍മിപ്പിച്ചു.
