Archived Articles

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. : ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ നേതൃത്തത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ബിന്‍ ഉമ്രാനിലുള്ള വില്ലാ കോമ്പൌണ്ടില്‍ മരങ്ങള്‍ നട്ട് ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍, ഫോട്ടയുടെ നേതൃത്തത്തിലുള്ള ലോക പരിസ്ഥിതി ദിന ആഘോഷം ഉല്ഘാടനം ചെയ്തു.

ഇന്ത്യന്‍ എംബസിയുടെയും, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റ്‌റിന്റെയും നിര്‍ദേശപ്രകാരം, ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ചതിന്റെ 75 ആം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി ക്കാ അമൃത് മഹോത്സവിന്റെ ഭാഗമായിരുന്നു ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം.

പരിപാടികള്‍ക്ക് ഫോട്ടാ ജനറല്‍സെക്രട്ടറി റെജി കെ ബേബി, തോമസ് കുര്യന്‍ നെടുംതറയില്‍, കുരുവിള കെ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കറിവേപ്പിന്‍ തൈകള്‍, വിവിധയിനം ചെടികള്‍ മുതലായവ വിതരണം ചെയ്തു.